2011 മുതൽ 2021 വരെയുള്ള കാലയളവിൽ കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളജിൽ പഠിച്ച വിദ്യാർഥികളുടെ ഹോസ്റ്റൽ എ.ബി.എൽ.സി ഇനത്തിൽ പാസായ ഇ-ഗ്രാന്റ്സ് തുക അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി gcpekerala.ac.in എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ മാർച്ച് 15നു മുമ്പ് കോളജിൽ അറിയിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അല്ലാത്തപക്ഷം തുക സർക്കാരിലേക്ക് തിരിച്ചടക്കുമെന്നും അറിയിപ്പിൽ പറയുന്നു.