സിവിൽ എൻജിനിയറിംഗ് ദേശീയ കോൺഫറൻസിന് എൽ.ബി.എസിൽ തുടക്കമായി

പൂജപ്പുര വനിത എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന സോയിൽ ആൻഡ് ഫൗണ്ടേഷൻസ് ദേശീയ കോൺഫറൻസ് റീജണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയ് ഉദ്ഘാടനം ചെയ്തു. മണ്ണിന്റെ ഘടനയും ഫൗണ്ടേഷനിലെ വ്യത്യസ്ഥതകളും സംബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രഗത്ഭ വ്യക്തികൾ കോൺഫറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ചടങ്ങിൽ എൽ.ബി.എസ് ഡയറക്ടർ ഡോ.എം. അബ്ദുൾ  റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഐ ഐ ടി റൂർക്കി സിവിൽ സിവിൽ വിഭാഗം മേധാവി പ്രൊഫസർ  ബി.കെ. മഹേശ്വരി, സി ഇ ടി സിവിൽ വിഭാഗം മേധാവി ഡോ.ഉണ്ണികൃഷ്ണൻ, കുസാറ്റ്  പ്രിൻസിപ്പൽ ഡോ.ശോഭ, സിഇടി എംബിഎ ഡയറക്ടർ ഡോ. സുരേഷ് സുബ്രമണ്യം, രാജധാനി എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ  ബാലൻ, എൽ.ബി.എസ് പ്രിൻസിപ്പൽ ഡോ. ജയമോഹൻ, ഡോ.അനിൽ ജോസഫ്, മോഹൻ രാമനാഥൻ  എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *