എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ / എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 2023-24 വര്‍ഷത്തെ കരട് മുന്‍ഗണനാ ഗുണഭോക്തൃ പട്ടിക പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രസിദ്ധീകരിച്ചു. പട്ടികകള്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങളിലും ലഭിക്കും. പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ കരട് മുന്‍ഗണനാ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ള ന്യൂനതകള്‍ ഫെബ്രുവരി 18നകം പരിഹരിച്ച് ലഭ്യമാക്കണം. പട്ടികകള്‍ സംബന്ധിച്ച ആക്ഷേപങ്ങളോ / പരാതികളോ ഉണ്ടെങ്കില്‍ ഫെബ്രുവരി 20നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ bcddcalicut@gmail.com എന്ന ഇമെയിലിലേക്ക് നല്‍കണം. ഫോണ്‍ 0495 2377786.