നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ എഞ്ചിനീയര്‍ വി.വി.ഉപേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ.പി.രവീന്ദ്രന്‍, വി.ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി.പി.ലത, പി.ഭാര്‍ഗവി, മുന്‍ എം.എല്‍.എ കെ.പി.സതീശ് ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ടി.വി.ഷീബ, ഇ.ഷജീര്‍, അന്‍വര്‍ സാദത്ത്, മുന്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.വി.ദാമോദരന്‍, മാമുനി വിജയന്‍, എറുവാട്ട് മോഹനന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.രാജന്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, പി.വിജയകുമാര്‍, അഡ്വ.നസീര്‍, റസാക്ക് പുഴക്കര, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.യു.വിജയകുമാര്‍, വ്യാപാരി സംഘടനാ ഭാരവാഹികളായ കെ.വി.സുരേഷ് കുമാര്‍, വി.വി.ഉദയകുമാര്‍, സേതു ബങ്കളം തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി സ്വാഗതവും നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
16.15 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാന്‍ഡ് യാര്‍ഡും അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യത്തോടെ മൂന്ന് നിലകളിലായുള്ള കെട്ടിടവും നിര്‍മ്മിക്കുന്നത്. ആദ്യ രണ്ട് നിലകള്‍ ഷോപ്പിംഗ് കോംപ്ലക്സ് ആയിരിക്കും. മൂന്നാം നിലയില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. എസ്റ്റിമേറ്റ് തുകയില്‍ 14.53 കോടി രൂപ കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ മുഖേനയുള്ള വായ്പയാണ്. ബാക്കി തുക നഗരസഭ തനത് ഫണ്ടില്‍ നിന്ന് കണ്ടെത്തും. ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണപ്രവൃത്തി ആരംഭിക്കുന്നതോടെ നഗരത്തില്‍ ഗതാഗതം ക്രമീകരിക്കുന്നതിന് ബദല്‍ സംവിധാനങ്ങളൊരുക്കും.