പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തി ബ്ലോക്ക് പരിധിയിലെ ചലച്ചിത്ര തല്പരരായ യുവതീയുവാക്കള്‍ക്കായി ചലച്ചിത്ര നിര്‍മ്മാണ പരിശീലനത്തിന് പരപ്പ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ തുടക്കമായി. ചലച്ചിത്ര പ്രദര്‍ശനം, അവലോകനം, തിരക്കഥാ രചന ചലച്ചിത്ര നിര്‍മ്മാണം എന്നീ വിഭാഗങ്ങളിലാണ് പഠന ക്ലാസ് നടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം രാജേഷ് അഴീക്കോടന്‍ മുഖ്യാതിഥിയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി വി ചന്ദ്രന്‍, ബിജുകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചലച്ചിത്ര, ഡോക്യുമെന്ററി സംവിധായകരായ, ജയേഷ് പാടിച്ചാല്‍, ചന്ദ്രു വെള്ളരിക്കുണ്ട് , ജികുട്ടന്‍ പെരളം , ജിതേഷ് കമ്പല്ലൂര്‍ എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.