രാജപുരം : പനയാല്‍ മാപ്പിലാങ്ങാട് മുണ്ഡാത്ത് വലിയ വീട് തറവാട് സേനഹ സംഗമം ഫെബ്രുവരി 18 ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വലിയ വിട് തറവാട് ഭവനത്തില്‍ നടക്കും.
ജില്ലയ്ക്കകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന തറവാട്ടംഗ ങ്ങളുടെയും, കുടുംബാംഗങ്ങളുടെയും, ബന്ധുജനങ്ങളുടെയും, സൗഹൃദവും ,ബന്ധവും ശക്തിപ്പെടുത്തുവാനും, മുതിര്‍ന്നവരെ ആദരിക്കുവാനും ഉന്നത വിദ്യാഭ്യാസം, കലാ-കായികം തുടങ്ങിയ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരെ അനുമോദിക്കുവാനുമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത് .കുടുംബ സംഗമം രക്ഷാധികാരി എം മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ജെ സി ഐ അന്താരാഷ്ട്ര പരിശീലകന്‍ വി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. ഉച്ച ഭക്ഷണത്തിന് ശേഷം വിവിധ കലാപരിപാടികളും നടക്കും