സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ, 2 സെമസ്റ്റര്‍, യോഗ്യത ഡിഗ്രി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്, 2 സെമസ്റ്റര്‍, യോഗ്യത എം.ടെക് / ബി.ടെക് / എം.സി.എ / ബി.എസ്.സി / എം.എസ്.സി / ബി.സി.എ), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ, 2 സെമസ്റ്റര്‍, യോഗ്യത എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ, 1 സെമസ്റ്റര്‍, യോഗ്യത പ്ലസ്ടു), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്, 1 സെമസ്റ്റര്‍, യോഗ്യത എസ്.എസ്.എല്‍.സി). അപേക്ഷിക്കേണ്ട വെബ്സൈറ്റ് www.ihrdadmissions.org ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റൗട്ടും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളില്‍ ഫെബ്രുവരി 29ന് വൈകിട്ട് നാലിനകം നല്‍കണം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.ihrd.ac.in ഫോണ്‍ 0471 2322985, 0471 2322501.