കാസര്‍കോട് കളക്ടറേറ്റില്‍ ഫെബ്രുവരി 23ന് ‘ ഇ-വെയ്സ്റ്റ് കളക്ഷന്‍ ഡ്രൈവ് ‘ സംഘടിപ്പിക്കും. ശുചിത്വ മിഷനാണ് സംഘാടന ചുമതല. തദ്ദേശ സ്വയംഭരണ സ്ഥാപനതല വിലയിരുത്തല്‍ യോഗം നടക്കാത്ത ഗ്രാമപഞ്ചായത്തുകളില്‍ അടിയന്തിരമായി യോഗം വിളിച്ചുചേര്‍ക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തു. എം.സി.എഫ് പരിശോധന ശക്തമാക്കുന്നതിനും, പൂര്‍ത്തീകരിക്കുന്നതിനും തിരുമാനിച്ചു. അലംഭാവം കാണിക്കുന്ന ഏജന്‍സികള്‍ക്ക് പിഴ ചുമത്താന്‍ എന്‍ഫോഴ്‌സ്മെന്റ് ടീമിനെ ചുമതലപ്പെടുത്തി. സ്വകാര്യ ഏജന്‍സികളുടെ യോഗം വിളിക്കും. ജനുവരി മാസത്തില്‍ യൂസര്‍ഫീ 50 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം ചേരും. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഗ്രാമപഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റികളിലെയും പാര്‍ത്ത് ചാര്‍ജ് ഓഫീസര്‍മാരുടെ യോഗം ചേരും. എം.സി.എഫ് സ്ഥാപിക്കാന്‍ ഭൂമി സംബന്ധമായ പ്രശ്‌നം നിലനില്‍ക്കുന്ന പടന്ന, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേകം യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
സ്ഥലപരിമിതി കാരണം വേര്‍തിരിക്കല്‍ നടക്കാത്ത ഇടങ്ങളില്‍ താത്ക്കാലിക സംവിധാനം ഏര്‍പ്പെടുത്തികൊണ്ട് വേര്‍തിരിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. നിലവില്‍ എം.സ്.എഫ് ഇല്ലാത്തതോ, സ്ഥല സൗകര്യം ഇല്ലാത്തതോ ആയ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രൊജക്ടുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഡി.പി.സിയോട് ആവശ്യപ്പെട്ടു. മംഗല്‍പാടി പഞ്ചായത്തിലെ എം.സി.എഫ് കത്തിനശിച്ചതുകൊണ്ട് 2024-25 വാര്‍ഷികപദ്ധതിയില്‍ തന്നെ പ്രൊജക്ട് ഏറ്റെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് പിഴ ചുമത്തുന്ന ഓപ്പറേഷന്‍ ജില്ലയില്‍ എല്ലായിടത്തും ഒരേ സമയം നടത്താനും യോഗം തീരുമാനിച്ചു.
എല്‍.എസ്.ജി.ഡി എ.ഡി ടി.വി.സുഭാഷ്, പി.എ.യു പി.ഡി.എ. ഫെയ്‌സി, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ എം.ടി.പി.റിയാസ്, നവകേരളം കോ ര്‍ഡിനേറ്റര്‍ എച്ച്.കൃഷ്ണ, ഡി.പി.ഒ എ.ഡി.പി.ഒ റിജു മാത്യു, ശുചിത്വ മിഷന്‍ പി.ഒ കെ.വി.രഞ്ജിത്ത്, കെ.എസ്.ഡബ്ല്യു.എം.പി ഇ.ഇ ജി.മഗേഷ്, കെ.എസ്.ഡബ്ല്യു.എം.പി സി.എം.ബൈജു, സി.കെ.സി.എല്‍ ഡി.എം ബി.മിഥുന്‍, ജില്ലാ ഫെസിലിറ്റേറ്റര്‍ കെ.അജയകുമാര്‍, കുടുംബശ്രീ ഡി.പി.എം ടി.പി.ആതിര എന്നിവര്‍ ഓണ്‍ലൈനായും നവകേരളമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, കില ആര്‍.പിമാരായ കണ്ണന്‍നായര്‍, എം.കെ.ഹരിദാസ് എന്നിവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.