രാജപുരം കള്ളാര്‍ മഖാം ഉറൂ സ്‌ന് തുടക്കം കുറിച്ച് നടന്ന സമ്മേളനം കള്ളാര്‍ ജുമാമസ്ജിദ് ഇമാം അബ്ദുസമദ് പുഞ്ചക്കര ഉദ്ഘാടനം ചെയ്തു. കള്ളാര്‍ മു സ്ലിം ജുമാ മസ്ജിദ് പ്രസിഡന്റ് പി.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു. നിബ്രാസ് മൗലവി പുഞ്ചക്കര ഖി റാഅത്ത് നടത്തി. അബ്ദുല്‍ റസാഖ് മൗലവി പ്രഭാഷണം നട ത്തി. കെ.കെ.നിസാര്‍, ജമാഅത്ത് കമ്മിറ്റി സെക്രട്ടറി സി.എം.മുഹമ്മ ദ് കുഞ്ഞി, സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇശല്‍ ഖുസ്താന്‍ ഖവാലി, ദഫ് മുട്ട് മത്സ രം എന്നിവ നടന്നു. വിവിധ മത്സരങ്ങളില്‍ ഉന്നത വിജയം നേടിയ മദ്രസ വിര്‍ത്ഥികളെ അനുമോദിച്ചു. നാളെ സമാപനമായ ദിവസം മൗലിദ് പരായണം അന്നദാനം.