മുളിയാര്‍: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട് സ്വരൂപണം വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായ ത്ത് നേതൃ യോഗം തീരു മാനിച്ചു. വൈസ് പ്രസിഡണ്ട് ഹനീഫ പൈക്കം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു.
ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.ബി. ശാഫി, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി, ജില്ലാ നിരീക്ഷകന്‍ ബഷീര്‍ പള്ളങ്കോട്, മുഹമ്മദ് കുഞ്ഞി പെരുമ്പള, അബ്ദുല്ല കുഞ്ഞി കിഴൂര്‍, സി.എച്ച്.അബ്ദുല്ല കുഞ്ഞി പരപ്പ, ഖാലിദ് ബെള്ളിപ്പാടി, മാര്‍ക്ക് മുഹമ്മദ്, ബി.കെ ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെല്‍മ പ്രസംഗിച്ചു.
അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം കര്‍മ്മ പദ്ധതി ഭാഗമായ ദവാഹു റഹ്മ-കാന്‍സര്‍ കിഡ്‌നി രോഗികള്‍ക്കുള്ള ധനസഹായം അബുദാബി കെ.എം. സി.സി.മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് മൊട്ട അബ്ദുല്‍ ഖാദര്‍, ഭാരവാഹി അജു ബാവാഞ്ഞി എന്നിവര്‍ പഞ്ചായത്ത് മുസ്ലിം
ലീഗ് കമ്മിറ്റിക്ക് കൈമാറി. കെ.അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഫൈസല്‍ പൊവ്വല്‍,ബിഎം. ഹാരിസ്,എ.ബി.കലാം, മറിയമ്മ അബ്ദുല്‍ ഖാദര്‍,അനീസ മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്,നബീസ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ ചാപ്പ, സുഹറ ബാലനടുക്കം, കെ.മുഹമ്മദ് കുഞ്ഞി, റംഷീദ് ബാലനടുക്കം സംബന്ധിച്ചു.