ബളാംതോട്: ശബരിമല ശ്രീ അയ്യപ്പന്‍ പഞ്ചഭൂതങ്ങളുടെ സമന്വയമാണെന്നും ചരിത്രത്തിലെ അഹിംസയുടെ ആദിപ്രവാചകനാണെന്നും എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു. ഓട്ടമല ശാസ്താംകുന്ന് അയ്യപ്പ ഭജനമഠ പ്രതിഷ്ഠാമഹോത്സവത്തോടനുബന്ധിച്ചുളള സാംസ്‌കാരിക സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അയ്യന്‍ എന്നാല്‍ അഞ്ച് എന്നാണെന്നും അത് ആകാശം, ഭൂമി, വായു, ജലം, അഗ്‌നി എന്ന പഞ്ചഭൂതങ്ങളാണെന്നും ഇവയുടെയെല്ലാം അപ്പന്‍ എന്നര്‍ത്ഥത്തിലാണ് അയ്യപ്പന്‍ എന്ന നാമം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് വിശ്വനാഥന്‍ പിളള അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുപ്രിയ, ആര്‍.സൂര്യനാരായണഭട്ട്, രാജേഷ് ഓട്ടമല, മാതൃസമിതി പ്രസിഡന്റ് ഇന്ദിരാമ്മ എന്നിവര്‍ സംസാരിച്ചു. രാവിലെ മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.