കാസറഗോഡ് – ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍.ആര്‍.ഐ അസോസിയേഷന്റെ 2024 ലെ അന്താരാഷ്ട്രാ മതസൗഹാര്‍ദ്ദ സമാധാന സമ്മേളനത്തിന്റെ ഭാഗമായു ള്ള ഗ്ലോബല്‍ എന്‍.ആര്‍.ഐ. അവാര്‍ഡായ കര്‍മ്മ ശ്രേയസ്സ് പുരസ്‌കാരം ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറിയും കാരുണ്യ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സലീം സന്ദേശത്തിനു ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ഇനാ റ്റെ എക്കോ ലാന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടും ഇന്‍ഡ്യ ലീഗല്‍ ഇന്റിറ്റിയൂട്ടിന്റെ ചെയര്‍മാനുമായ ഡോ: ആദിഷ് അഗര്‍വാലയാണ് സലീമിനിന് അവാര്‍ഡ് സമ്മാനിച്ചത്.