ഉദുമ : പാലക്കുന്ന് കഴകം ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മാര്‍ച്ച് 28 മുതല്‍ 31വരെ നടക്കും.
മുന്നോടിയായി ഫെബ്രുവരി 21ന് കൂവം അളക്കും. രാത്രി 7ന് മറൂട്ട്. കൂവം അളന്നശേഷം അടയാളം കൊടുക്കും.
മാര്‍ച്ച് 28ന് 10.31 മുതല്‍ കലവറ നിറയ്ക്കും. രാത്രി ധര്‍മദൈവങ്ങളുടെ തെയ്യംകൂടല്‍. 29ന് പുലര്‍ച്ചെ 3ന് പൊട്ടന്‍തെയ്യം , 5ന് പന്നിക്കുളത്ത് ചാമുണ്ഡി,7ന് കുറത്തിയമ്മ, 11ന് വിഷ്ണുമൂര്‍ത്തി, 12ന് പടിഞ്ഞാറ്റ ചാമുണ്ഡി,3ന് ഗുളികന്‍ തെയ്യങ്ങള്‍ . രാത്രി 7ന് കൈവീതും തുടര്‍ന്ന് തെയ്യം കൂടലും.
30ന് വൈകുന്നേരം 5ന് കാര്‍ന്നോന്‍,7ന് കോരച്ചന്‍, 9ന് കണ്ടനാര്‍ കേളന്‍ തെയ്യങ്ങളുടെ വെള്ളാട്ടങ്ങളും തുടര്‍ന്ന് ബപ്പിടല്‍ ചടങ്ങും. ശേഷം വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും വയനാട്ടുകുലവന്റെ വെള്ളാട്ടവും.
31ന് രാവിലെ 7ന് കാര്‍ന്നോന്‍,9ന് കോരച്ചന്‍,11ന് കണ്ടനാര്‍ കേളന്‍,3.30ന് വയനാട്ടുകുലവന്‍ തെയ്യങ്ങളുടെ പുറപ്പാടുകള്‍. തുടര്‍ന്ന് ചൂട്ടൊപ്പിക്കലും വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും. രാത്രി മറപിളര്‍ക്കലും കൈവീതിനും ശേഷം സമാപിക്കും.