തീരത്തോട് ചേര്‍ന്ന് രാത്രികാല ട്രോളിംഗ് നടത്തിയ മൂന്ന് ബോട്ട് പിടിയില്‍; 7.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്
ഫിഷറീസ് വകുപ്പും തൃക്കരിപ്പൂര്‍, ഷിറിയ , ബേക്കല്‍ കോസ്റ്റല്‍ പോലീസും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങില്‍ പിടിച്ചെടുത്ത മൂന്നു കര്‍ണ്ണാടക ബോട്ടുകളുടെ ഉടമകളില്‍ നിന്നും ജില്ലാ ഫിഷറീസ് ഡി.ഡി 7.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകള്‍ ഇല്ലാതെയും തീരത്തിനോട് ചേര്‍ന്ന് രാത്രികാല ട്രോളിങ്ങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ( കെ.എം.എഫ്.ആര്‍ ആക്ട് ) നടപടി സ്വീകരിച്ചത്. കര്‍ണ്ണാടക ബോട്ടുകളായ ഗണേഷ് പ്രസന്ന, ഏഷ്യന്‍ ബ്ലൂ, ശ്രീ രംഗ എന്നീ ബോട്ടുകളാണ് കുമ്പള കടപ്പുറത്തു നിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ ബുധനാഴ്ച്ച രാത്രി പിടികൂടിയത്. വരും ദിവസങ്ങളില്‍ രാത്രികാല കടല്‍ പട്രാളിങ്ങ് കര്‍ശനമാക്കുമെന്ന്
ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ.ലബീബ് അറിയിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.വി.പ്രീതയുടെ നിര്‍ദ്ദേശപ്രകാരം കുമ്പള മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷിനാസിന്റെ നേതൃത്വത്തിലുള്ള പട്രോളിങ്ങ് സംഘമാണ് ബോട്ട് പിടികൂടിയത്. മറൈന്‍ എന്‍ഫോര്‍സ്‌മെന്റ് സി.പി.ഒ അര്‍ജ്ജുന്‍, ഷിറിയ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.സി.പി.ഒ നജേഷ് , കോസ്റ്റല്‍ വാര്‍ഡന്‍ സനൂജ് , തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.സി.പി.ഒ രതീഷ്, എസ്. സി.പി.ഒ സുഭാഷ് , കോസ്റ്റല്‍ വാര്‍ഡന്‍ ദിവീഷ് , കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ബേക്കല്‍ എസ്. സി.പി.ഒ സജിത്ത് , എസ്. സി.പി.ഒ പവിത്രന്‍ ,റസ്‌ക്യൂ ഗാര്‍ഡ്മാരായ മനു ,അജീഷ് , ധനീഷ്, സുകേഷ്, ജോണ്‍ സ്രാങ്ക് നാരായണന്‍ , വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.