പരീക്ഷ കാലമായതിനാല്‍ പതിനെട്ട് വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ ടര്‍ഫ് ഗ്രൗണ്ടുകളില്‍ വൈകീട്ട് ഏഴു വരെ മാത്രം കളിച്ചാല്‍ മതിയെന്ന് പോലീസ്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത ടര്‍ഫ് ഗ്രൗണ്ട് ഉടമകളുടെ യോഗത്തിലാണ് തീരുമാനം
സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേര്‍ന്നത്. രാത്രി കാലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഇരുചക്ര വാഹനങ്ങളില്‍ കറങ്ങുന്നതും നിയമലംഘനം നടത്തുന്നതും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കൂട്ടു നില്‍ക്കുന്ന രക്ഷിതാക്കള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി എം.പി.വിനോദ്, ഇന്‍സ്പെക്ടര്‍ എം.പി.ആസാദ് എന്നിവര്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ കളിക്കാനെന്ന പേരും പറഞ്ഞ് വീടുവിട്ടുറങ്ങി വിദ്യാര്‍ത്ഥികള്‍ ലഹരിമാഫിയയുടെ പിടിയിലകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.