പെരിയ: കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. പെരിയയില്‍ നടന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് കണ്ടു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. തായന്നൂര്‍ ചപ്പാരപ്പടവ് സി രാജേഷ് (35), പുതിയ പുരയില്‍ ടി രഘുനാഥന്‍ (52) എന്നിവരാണ് മരിച്ചത്. തായന്നൂര്‍ ചെറളം സ്വദേശികളായ രാഹുല്‍, രാജേഷ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.