സാംസ്‌കാരിക വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സമം സാംസ്‌കാരികോത്സവത്തിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി 27 മുതല്‍ 29 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടത്തും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ശകുന്തള ജില്ലാ പഞ്ചായത്തംഗം സി.ജെ സജിത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.എന്‍.സരിത സ്വാഗതവും വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ക്ലസ്റ്റര്‍ സുബിന്‍ നിലാങ്കര നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് ജനറല്‍ കണ്‍വീനറുമായ സംഘടക സമിതി രൂപീകരിച്ചു. കൂടാതെ 10 സബ് കമ്മിറ്റികളും രൂപീകരിച്ചു. സമം സാംസ്‌കാരികോത്സവത്തില്‍
ഭരണഘടനാ ക്വിസ് മത്സരം, കൈകൊട്ടികളി, നാടന്‍പാട്ട് മത്സരം തുടങ്ങിവിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് സമം അവാര്‍ഡ് ദാനം, സ്ത്രീ സമത്വം എന്ന വിഷയത്തില്‍ സംവാദം, വജ്ര ജൂബിലി കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും.