പാലക്കുന്ന്: ദീര്‍ഘ ദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ്, റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കുക, ടെന്‍ഡര്‍ ക്ഷണിച്ച് മേല്‍പ്പാല നിര്‍മാണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ഓള്‍ഡ് സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗംഗാധരന്‍ മലാംകുന്ന് അധ്യക്ഷനായി. അംബിക ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രേമലത, വി, ദാമോദരന്‍, ജയദേവന്‍, സതി, ഭാനുമതി, ഗഫുര്‍ ബേക്കല്‍, അഭിലാഷ് ബേവൂരി, ഗഫുര്‍ബേക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍:
അജിത് സി കളനാട്(പ്രസി.) ബഷീര്‍ പാക്യര, സ്മിത പാലക്കുന്ന് (വൈ. പ്രസി.), അഭിലാഷ് ബേവൂരി (സെക്ര.) ബാബു കൊക്കാല്‍, ബി. എല്‍. വിപിന്‍ലാല്‍(ജോ. സെക്ര) എന്‍.കെ.പ്രീതി (ഖജാ).