കാഞ്ഞങ്ങാട് : പഠനശേഷം പിരിഞ്ഞ സഹപാഠികള്‍ 53 വര്‍ഷത്തിനു ശേഷം ഒത്തുചേര്‍ന്നു സൗഹൃദം പുതുക്കി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1970-71 എസ്എസ്എല്‍സി 10 സി ബാച്ചിലെ സഹപാഠികളാണ് ഒത്തു ചേര്‍ന്നത്. അന്തരിച്ച സഹപാഠികളെ അനുസ്മരിച്ചും ആദരാഞ്ജലിയര്‍പ്പിച്ചുമാണ് സംഗമം തുടങ്ങിയത്. യോഗത്തില്‍ പങ്കെടുത്ത 24 പേരും പരിചയം പുതുക്കി. 1970- 71 ല്‍ എസ്എസ്എല്‍സി ബാച്ചില്‍ ഉണ്ടായിരുന്ന മുഴുവന്‍ ബാച്ചുകളെയും ഉള്‍പ്പെടുത്തി മെയ് ആവസാനവാരം മാതൃവിദ്യാലയത്തില്‍ വിപുലമായ കുടുംബസംഗമം ചേരാനും തീരുമാനിച്ചു.
കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാനും ബാച്ച് അംഗവുമായ വി.ഗോപി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1970-71 എസ്എസ്എല്‍സി ബാച്ചിലെ മുഴുവന്‍ സഹപാഠികളും 8129665045 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നു കണ്‍വീനര്‍ മെറിലാന്‍ഡ് ബാലകൃഷ്ണന്‍ അറിയിച്ചു.