സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഇ. പി. ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കാഞ്ഞങ്ങാട്:സി.പിഐ.എം ചിത്താരി ലോക്കല്‍ വിഭജനത്തിന്റെ ഭാഗമായി വാണിയംപാറ ബ്രാഞ്ചിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന എ. കെ. കുഞ്ഞിരാമന്‍ സ്മാരക മന്ദിരം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആയി ഇതുവരെ പ്രവര്‍ത്തിച്ചവരികയായിരുന്നു. വലിയ ബഹുജന പിന്തുണയുള്ള പാര്‍ട്ടി എന്ന നിലയില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ സൗകര്യമുള്ളതും നവീകരിച്ചതുമായ ഓഫീസ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിരിക്കുകയാണ്. വാണിയംപാറയിലെ നവീകരിച്ച എ.കെ. കുഞ്ഞിരാമന്‍ സ്മാരക മന്ദിരം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ. പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. 2024 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ഇനിയൊരു ജനാധിപത്യ വ്യവസ്ഥയിലേക്ക് തിരിച്ചു വരാന്‍നമുക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ വര്‍ഗീയ ശക്തികള്‍ തഴച്ചു വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് വര്‍ഗീയ ശക്തികളെ പാലൂട്ടി വളര്‍ത്താന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലഘട്ടത്തിനനുസരിച്ച് സി.പി.ഐ.എം ഓഫീസുകള്‍ മാറേണ്ടതുണ്ട് എന്നും ആധുനിക കാലത്തെ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്ക് അനുസൃതമായി സി.പി.എമ്മിന്റെ ഓഫീസുകള്‍ സജ്ജീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘടക സമിതി ചെയര്‍മാന്‍ കെ. സബീഷ് അധ്യക്ഷനായി. ബി. ബാലകൃഷ്ണന്റെപേരിലുള്ള സ്മാരക ഹാള്‍ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. രമേശന്‍ നിര്‍വഹിച്ചു. നേതാക്കളുടെ ഫോട്ടോ അനാഛദനം സി .പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്‌മോഹനന്‍ നിര്‍വഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. അപ്പുക്കുട്ടന്‍,
പി. കെ.നിഷാന്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം പൊക്ലന്‍, എ. കൃഷ്ണന്‍, പി. ദാമോദരന്‍, രാവണേശ്വരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. രാജേന്ദ്രന്‍, ദേവി രവീന്ദ്രന്‍, മൂലക്കണ്ടം പ്രഭാകരന്‍, എന്നിവര്‍ സംസാരിച്ചു. സി.പി.ഐ.എം ചിത്താരി ലോക്കല്‍ സെക്രട്ടറി പി.കൃഷ്ണന്‍ സ്വാഗതവും പി.കാര്യമ്പു നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.