നിറക്കൂട്ട് ഭിന്നശേഷി കുട്ടികളുടെ സംഗമവും കലാമേളയും നടന്നു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ സംഗമവും കലാമേളയും ‘നിറക്കൂട്ട്’ എന്ന പേരില്‍ പള്ളിക്കര റെഡ്മൂണില്‍ വച്ച് നടന്നു. ആടിയും പാടിയും കഥകള്‍ പറ ഞ്ഞും ഭിന്നശേഷി കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ അമ്മമാരും ജനപ്രതിനിധികളും രക്ഷാകര്‍ത്താക്കളും അവരോടൊപ്പം ചേര്‍ന്ന് അവര്‍ക്ക് പിന്തുണയേകി. നിറക്കൂട്ടിന്റെ ഉദ്ഘാടനം മുന്‍ ഉദുമ എം.എല്‍.എ കെ. വി. കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസ്മിന്‍ വഹാബ്, ഉദുമ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സുധാകരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ. ബാബുരാജ്, ലക്ഷ്മി തമ്പാന്‍, വി.ഗീത, ഷക്കീല ബഷീര്‍, പുഷ്പ എം.ജി, പുഷ്പ ശ്രീധര്‍, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുള്ള സിംഗപ്പൂര്‍, വി. കെ. അനിത, പള്ളിക്കര പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമതി,ഡി. എ. ഡബ്ലിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണു, സുരേഷ് എന്നിവര്‍ സംസാരിച്ചു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത സ്വാഗതവും ശിശു വികസന പദ്ധതി ഓഫീസര്‍ വി ശ്രീജ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും അഭിരാജ്,സുനില്‍ കണ്ണന്‍, രതീഷ് അമ്പലത്തറ എന്നിവരുടെ നേതൃത്വത്തിലുള്ള നാടന്‍പാട്ടും നിറക്കൂ ട്ടിന് ഉണര്‍വേകി

Leave a Reply

Your email address will not be published. Required fields are marked *