ആക്ഷേപം ഉണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കണം
കാഞ്ഞങ്ങാട് റെയ്ഞ്ചില്‍ പനത്തടി ബേള്ളൂര്‍ ഏഴാം മൈല്‍ എന്ന സ്ഥലത്ത് സര്‍ക്കാര്‍ വനത്തില്‍ നിന്നും നിയമവിരുദ്ധമായി ശേഖരിച്ച് ബൈക്കില്‍ കടത്തുകയായിരുന്ന ചന്ദനമുട്ടികള്‍ ഏഴ് കഷ്ണങ്ങള്‍ 15 കിലോഗ്രാം പിടിച്ചെടുത്തത് 15 ദിവസത്തിനകം സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. ഇതിനെതിരെ ആക്ഷേപം ഉണ്ടെങ്കില്‍ 15 ദിവസത്തിനകം കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മുമ്പാകെ ഹാജരായി രേഖാമൂലം ബോധിപ്പിക്കണം. അല്ലാത്തപക്ഷം നിയമ പ്രകാരം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് ഡിവിഷണല്‍ ഫോറസ്‌ററ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 256119.