കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ലോകസഭ നടപടിക്രമങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി കാസര്‍കോട് കേന്ദ്രീയ വിദ്യാലയം രണ്ടില്‍ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാര്‍ത്ഥി കള്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയായി സെബാസ്റ്റ്യന്‍ ജോയ്, സ്പീക്കറായി ആഷിക, പ്രതിപക്ഷ നേതാവായി സി.കെ.അസീസ, മന്ത്രിമാരായ പി.തീര്‍ത്ഥ, വിധു എസ് ശേഖര്‍ എന്നിവര്‍ ചോദ്യോത്തര വേളകള്‍ സജീവമാക്കി. പ്രിന്‍സിപ്പല്‍ പി.ശരത്, അധ്യാപകരായ ഷഫീഖ് അബ്ദുല്‍ ഖാദര്‍, എം.നിതീഷ്, പി.കെ.ബീന എന്നിവര്‍ നേതൃത്വം നല്‍കി.