നിശാഗന്ധിയെ ഭാവ താളലയ സാന്ദ്രമാക്കി ഗീതാ ചന്ദ്രന്‍

തിരുവനന്തപുരം: നിശാഗന്ധി നൃത്തോത്സവത്തിന് മാറ്റു കൂട്ടി ഇന്നലെ (18224)പത്മശ്രീ ഗീതാ ചന്ദ്രന്റെ ഭരതനാട്യം അരങ്ങേറി. ദല്‍ഹി മലയാളിയും വടക്കാഞ്ചേരി സ്വദേശിയുമായ ഗീതാ ചന്ദ്രന്റെ അരനൂറ്റാണ്ട് പിന്നിട്ട നാട്യസപര്യയില്‍ ഇത് രണ്ടാം തവണയാണ് നിശാഗന്ധിയില്‍ നൃത്തം അവതരിപ്പിക്കുന്നത്. ‘അനന്തായ: എംബ്രേസിങ് ഇന്‍ഫിനിറ്റി’ എന്ന സോളോ പ്രകടനത്തിന് മാറ്റുകൂട്ടാന്‍ വരുണ്‍ രാജശേഖരന്റെ നാട്ടുവംഗം, കെ വെങ്കിലേഷിന്റെ ആലാപനം, മനോഹര്‍ ബാലചന്ദ്രന്റെ മൃദംഗം, ജി രാഘവേന്ദ്ര പ്രസാദിന്റെ വയലിനും അകമ്പടിയേകി. ആസ്വാദകര്‍ക്ക് പുതിയ അനുഭവമായിമാറുക യായിരുന്നു ഗീതാ ചന്ദ്രന്റെ ഭരതനാട്യവിരുന്ന്.

Leave a Reply

Your email address will not be published. Required fields are marked *