രാജപുരം :കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുട്ടിച്ചരല്‍ ക്രഷര്‍ ഭാഗത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി വീടുകളിലേക്ക് പൈപ്പ് ലൈന്‍ വലിച്ച് കുടിവെള്ള സൗകര്യം ഒരുക്കി കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്. ജലജീവന്‍മിഷന്‍ പൈപ്പ് ലൈന്‍ വരാത്ത 19-ാം വാര്‍ഡിലെ മുട്ടിച്ചരല്‍പ്രദേശത്ത് പ്രത്യേകം കുടിവെള്ള പദ്ധതിയാണ് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചത്.കുടിവെള്ള പദ്ധതിയുടെ ഉല്‍ഘാടനം മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ നിര്‍വ്വഹിച്ചു.മുന്‍ മെമ്പര്‍ പി.എല്‍.ഉഷ, അദ്ധ്യക്ഷത വഹിച്ചു.കെ.കെ.തോമസ്സ്, എം.തമ്പാന്‍ ,എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ സ്വാഗതവും അനിത നന്ദിയും പറഞ്ഞു.