ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ നീ ലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ച കിട്ടിയ നേത്രാവതി എക്‌സ്പ്രസ്സിന് ശനിയാഴ്ച രാത്രി എട്ടുമണിക്ക് എന്‍.ആര്‍.ഡി.സി.യുടെ നേതൃത്യത്തില്‍ നീലേശ്വരത്ത് സ്വീകരണം നല്‍കി മുന്‍ കേന്ദ റെയില്‍വെ മന്ത്രിയും നിലവില്‍ എം.പി.യു മായ സദാനന്ദ ഗൗഡ ഇത് സംബന്ധിച്ച് നിവേദനം നല്‍കുകയും തുടര്‍ന്ന് എന്‍.ആര്‍ ഡി.സി. മുഖ്യ രക്ഷാധികാരി പി. മനോജ് കുമാര്‍ റെയില്‍വെ മന്ത്രാലയത്തില്‍ നടത്തിയ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് 16345/16346 ലോകമാന്യ തിലക് – തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതിക്ക് സ്റ്റോപ്പ്അനുവദിച്ചു കിട്ടിയത്. മേല്‍പ്പാലത്തിന് സമീപത്ത് നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ എന്‍.ആര്‍. ഡി.സി. ഭാരവാഹികളും മുതിര്‍ന്ന പൗരമാരും നാട്ടുകാരുമടക്കുന്ന ജനാവലി മുഖ്യ രക്ഷാധികാരി പി. മനോജ് കുമാര്‍ രക്ഷാധികാരി ഡോ.വി.സുരേശന്‍, പ്രസിഡണ്ട് വി.വി. പുരുഷോത്തമന്‍, സെക്രട്ടറി എന്‍. സദാശിവന്‍, സി.എം. സുരേഷ്‌കുമാര്‍, എം. ബാലകൃഷ്ണന്‍ , കെ എം ഗോപാലകൃഷ്ണന്‍,കെ.ദിനേശന്‍ , നജീബ് കാരയില്‍, പി.ടി. രാജേഷ്, ബാബു കൗസല്യ, പി യു ചന്ദ്രശേഖരന്‍ എന്നിവരുടെ ‘നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് ഘോഷയാത്രയായി എത്തി വണ്ടിക്ക് സ്വീകരണം നല്‍കി. തുടര്‍ന്നു നടന്ന യോഗത്തില്‍ പ്രസിഡന്റ് വി. വി. പുരുഷോത്തമന്‍, മുഖ്യ രക്ഷാധികാരി പി. മനോജ് കുമാര്‍, എന്‍. സദാശിവന്‍ , ഡോ.വി. സുരേശന്‍ എന്നിവര്‍ സംസാരിച്ചു