ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് നഗരസഭ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട ദാറുല്‍ അമാന്‍ ഉപദേശക സമിതി മെമ്പറുമായ അബ്ബാസ് ബീഗത്തിന് സ്വീകരണം നല്‍കി.
ദാറുല്‍ അമാന്‍ ഉപദേശക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. ദാറുല്‍ അമാന്‍ പ്രസിഡന്റ് ഹാമി ബീഗം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ എന്‍. എ സ്വാഗതം പറഞ്ഞു. നെല്ലിക്കുന്ന് മൂഹിയുദ്ധീന്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രെഷറര്‍ ഹമീദ് എന്‍. എ, അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ എന്‍. എം, ജനറല്‍ സെക്രട്ടറി കമറുദ്ധീന്‍ തായല്‍, ട്രെഷറര്‍ അബ്ദു തൈവളപ്പ്, ദുബൈ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് കൊളങ്കര, മഹമൂദ് ടി. എ, മുനിസിപ്പല്‍ കൗണ്‍സിലര്‍ അബ്ദുല്‍ റഹ്‌മാന്‍ ചക്കര, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ ട്രെഷറര്‍ മുസമ്മില്‍ എസ്.കെ,ഹമീദ് ബദ്രിയ, സുബൈര്‍ പടുപ്പില്‍, റൗഫ് എക്‌സ്പ്രസ്സ്, ഖൈസ്, താജു ബെല്‍ക്കാട് എന്നിവര്‍ സംബന്ധിച്ചു.