കര്‍ഷകരെ ബലിയാടാക്കരുത്.സ്വതന്ത്ര കര്‍ഷക സംഘടനകള്‍

രാജപുരം: കേര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കര്‍ഷകരെ ബലിയാടുകളാക്കുന്ന നയംതിരുത്താന്‍ സര്‍ക്കാരുകള്‍ സന്നദ്ധമാവണമെന്ന് ഗാന്ധിയനും ജൈവകര്‍ഷകനുമായ ജയരാജ് പി.വി ആവശ്യപ്പെട്ടു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന പതിനായിരക്കണക്കിന് കര്‍ഷകര്‍ അരക്ഷിതമായ ഗ്രാമീണ ഇന്ത്യയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ടു് മലയോര മേഖലയിലെ സ്വതന്ത്ര കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് വെള്ളരിക്കുണ്ടില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഹരിതം വെള്ളരിക്കുണ്ട് ചെയര്‍മാനും പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഷോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.എഫ്.ടി.എ കെ.ജില്ലാ പ്രസിഡന്റ് സണ്ണി നെടുംതകിടിയേല്‍, പഞ്ചായത്ത് മെമ്പര്‍മാരായ വിനു കെ.ആര്‍, പി.സി.രഘുനാഥന്‍, ചൈത്ര വാഹിനി കര്‍ഷക ക്‌ളബ്ബ് സെക്രട്ടറി ഇ.കെ.ഷിനോജ്, , വെള്ളരിക്കുണ്ടു് പൗരസമിതി കണ്‍വീനര്‍ ജോര്‍ജ്ജ് തോമസ്,ജെറ്റോ ജോസഫ് , ജോസ് മണിയങ്ങാട്ട്,മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കോഹി കോഹിന്നൂര്‍, ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍ ,സാജന്‍ പൂവന്നിക്കുന്നേല്‍, ജിജി കുന്നപ്പള്ളി, ജോഷ്വാ ഒഴുകയില്‍ ,ജോസ് വടക്കേ പറമ്പില്‍ ബേബി ചെമ്പരത്തി, ജിമ്മി ഇടപ്പാടിതുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ഇപ്പോള്‍ നടത്തിവരുന്ന ചര്‍ച്ചകളില്‍ തീരുമാനമാകാതെ ഡല്‍ഹി കര്‍ഷകസമരം തുടരുന്ന സാഹചര്യമുണ്ടായാല്‍ വെള്ളരിക്കുണ്ടു് കേന്ദ്രീകരിച്ച് നീണ്ടു നില്‍ക്കുന്ന അനുഭാവ സമരത്തെക്കുറിച്ച് ആലോചിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *