കൊച്ചി: പേയ്‌മെന്റ് ആവശ്യങ്ങള്‍ക്ക് അനായാസ പരിഹാരമായി ആമസോണ്‍ പേ ബാലന്‍സ്. ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിക്കുന്നതിലൂടെ വ്യസ്ത്യസ്ത ആപ്പുകള്‍, പേയ്‌മെന്റ് രീതികള്‍, പേയ്‌മെന്റ് വിശദാംശങ്ങള്‍ നല്‍കല്‍, ഓരോ ഇടപാടിനും ഒടിപി നല്‍കല്‍, ഗേറ്റ്‌വേകള്‍ ടൈമൌട്ടാകുന്നതിനുമുന്‍പ് ചെക്കൌട്ട് ചെയ്യണമെന്നുള്ള തിരക്കുകൂട്ടല്‍ എന്നീ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാനാകും. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍, റീച്ചാര്‍ജ്ജുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ്, കാബ് ബുക്കിംഗ്, ബില്ലടയ്ക്കല്‍ പോലുള്ള എല്ലാവിധ ആവശ്യങ്ങളും ആമസോണ്‍ പേ ബാലന്‍സ് വഴി വേഗമേറിയ ഒറ്റ ക്ലിക്ക് പേയ്‌മെന്റുകള്‍ സാധ്യമാണ്. പേയ്‌മെന്റുകള്‍ റദ്ദാവുകയോ റിട്ടേണുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ ആമസോണ്‍ പേ ബാലന്‍സില്‍ ഉടനടി റീഫണ്ട് സാധ്യമാണ്.
വേഗമേറിയതും സുരക്ഷിതവും വിശ്വസനീയവുമായ ആമസോണ്‍ പേ വാലറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ ധാരാളം ഓഫറുകളും ലഭിക്കുന്നതാണ്. ഊബര്‍ ആമസോണ്‍ പ്രൈം എക്‌സ്‌ക്ലൂസീവ് വഴി ഓരോ റൈഡിലും 5% കാഷ്ബാക്ക്, ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 10 വരെ സൊമാറ്റോ ഗോള്‍ഡ് കാര്‍ണിവല്‍ ഓഫറിലൂടെ ചുരുങ്ങിയത് 300 രൂപയുടെ ഭക്ഷണ ഓര്‍ഡറുകളില്‍ 40 രൂപ കാഷ്ബാക്ക്, ഡൈനിങ്ങില്‍ ചുരുങ്ങിയത് 1500 രൂപയ്ക്ക് 150 രൂപ കാഷ്ബാക്ക്, ഫെബ്രുവരി 29 വരെ യുപിഐ ഉപയോഗിച്ച് വാലറ്റിലേയ്ക്ക് 500 രൂപയോ അതില്‍ കൂടുതലോ ചേര്‍ക്കുകമ്പോള്‍ 25 രൂപ വരെ കാഷ്ബാക്ക്, വാലറ്റില്‍ പണം ചേര്‍ക്കുകയോ ചിലവാക്കുകയോ ചെയ്യുന്ന എല്ലാത്തവണയും റിവാര്‍ഡുകള്‍ എന്നിവ സ്വന്തമാക്കാം.