രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും ഫെബ്രുവരി 23 വെള്ളിയാഴ്ച കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടക്കും. വൈകുന്നേരം 4.30ന് പ്രശസ്ത സിനിമാ താരം പി.പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍ അധ്യക്ഷത വഹിക്കും. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ സമ്മാനദാനം നിര്‍വ്വഹിക്കും.
ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായിരിക്കും. ഹെഡ്മിസ്ട്രസ് സുമതി പി റിപ്പോര്‍ട്ട് അവതരിപ്പിക്കും. പരപ്പ ബ്ലോക്ക് മെമ്പര്‍ ശ്രീലത പി.വി, കാസറഗോഡ് വിദ്യഭ്യാസ ഉപഡയറക്ടര്‍ നന്ദികേശന്‍ എന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാലാദേവി ടി.പി, പഞ്ചായത്തംഗങ്ങളായ പി കുഞ്ഞികൃഷ്ണന്‍, ബിന്ദു കൃഷ്ണന്‍, ഹൊസ്ദുര്‍ഗ്ഗ് എ ഇ ഒ ഗംഗംധരന്‍ പി തുടങ്ങിയവര്‍ സംസാരിക്കും. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പത്മനാഭന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രമ്യ കെ.വി നന്ദിയും പറയും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുംഅരങ്ങേറും.