രാജാപുരം: ബേളൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 25 മുതല്‍28 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിന് അന്നദാനത്തിന്റെ ആവശ്യത്തിന് വേണ്ടി ബേളൂര്‍ പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ വെള്ളച്ചാല്‍ വയലില്‍ ഇറക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്ഘാടനം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും ആഘോഷ കമ്മിറ്റിജനറല്‍ കണ്‍വീനറുമായ പി. ഗോപി നിര്‍വഹിച്ചു. മാതൃസമിതി സെക്രട്ടറി ചന്ദ്രിക ജനാര്‍ദ്ദനന്‍, പ്രസിഡന്റ് ശാന്തകുമാരി, ആഘോഷ കമ്മിറ്റി ഭാരവാഹി ബി. എം. ജനാര്‍ദ്ദനന്‍, പ്രാദേശിക സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.