കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ മാനേജർ – മെക്കാനിക്കൽ/സിവിൽ, എക്സിക്യൂട്ടീവ് – ഫിനാൻസ്, എൻജിനിയർ – മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ, അസിസ്റ്റന്റ് മാനേജർ – ഫിനാൻസ്/ ഇലക്ട്രിക്കൽ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനീയർ, മലബാർ സിമന്റ്സ് ലിമിറ്റഡിൽ കെമിസ്റ്റ്, ജിയോളജിസ്റ്റ്, അസിസ്റ്റന്റ് മൈൻസ് മാനേജർ, ഡെപ്യൂട്ടി മൈൻസ് മാനേജർ, ജനറൽ മാനേജർ (വർക്സ്), ചീഫ് കെമിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://kpesrb.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.