രാജപുരം: കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഉദ്ഘാടനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് എം കെ മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗ് ചന്ദ്രന്‍ വി ഭവനവായ്പ പ്രഖ്യാപനംവും, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ലോഹിതാക്ഷന്‍ ടി ഭൂസ്വത്ത് വാങ്ങന്‍ വായ്പ പ്രഖ്യാനവും, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ കുടുംബശ്രീ വായ്പ പ്രഖ്യാപനവും നടത്തി . ബ്ലോക് പഞ്ചായ അംഗം സി രേഖ, പഞ്ചായത്തംഗം സണ്ണി അബ്രാഹം, വെള്ളരിക്കുണ്ട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എം എന്‍ , മാലകല്ല് കേരള ബാങ്ക് മനേജര്‍ ഇവി മോഹനന്‍, വിവിധ രാഷ്ട്രിയ പ്രതിനിധികളായ എം എം സൈമണ്‍, സി ബാലകൃഷ്ണന്‍ നായര്‍, അബ്ദുള്‍ മജീദ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷി കെ, കള്ളാര്‍ വനിത സഹകരണ സംഘം പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, പ്രവാസി സഹകരണ സംഘം പ്രസിഡന്റ് കെ.വി രാഘവന്‍, , കെ സി ഇ എഫ് ജില്ലാ പ്രസിഡന്റ് വിനോദ് കുമാര്‍, കള്ളാര്‍ വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് മുരളി കെ എന്നിവര്‍ പ്രസംഗിച്ചു. സംഘം സെക്രട്ടറി മിഥുന്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ മേഖലയ്ക്കും, പൊതു സമൂഹത്തിനും മാതൃകപരമായ സംഭാവനകള്‍ നല്‍കിയയവരെ എം പി ആദരിച്ചു. സംഘം വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ്പ് സ്വാഗതവും ഭരണസമിതി അംഗം വി കെ ബാലകൃഷന്‍ നന്ദിയും പറഞ്ഞു.