രാജപുരം : മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പുതിയ പ്രസിഡന്റ് രജിതയും സഹഭാരവാഹികളും ചുമതലയേല്‍ക്കുന്ന ചടങ്ങ് കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമ ബി അധ്യക്ഷത വഹിച്ചു, ഡി സി സി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
കെ പി സി സി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍ , കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് എം.എം സൈമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, മഹിളാ കോണ്‍ഗ്രസ്സ് ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി തമ്പാന്‍, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ പ്രഭ, അനിതാ രാമകൃഷ്ണന്‍, ബിന്‍സി, പനത്തടി മണ്ഡലം പ്രസിഡന്റ് രാധ സുകുമാരന്‍, മണ്ഡലം സെക്രട്ടറി വിദ്യാഗോപാലകൃഷ്ണന്‍, ത്രേസ്യാമ്മ ജോസഫ്, പ്രിയ ഷാജി,രേഖ സി , ഗീത പി , വനജ ഐത്തു, സബിത, ലീല ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേമകൃഷ്ണന്‍ സ്വാഗതവും, രജിത കെ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : രജിത കെ (പ്രസിഡന്റ്), ശ്രീവിദ്യ (സെക്രട്ടറി),പ്രിയ ഷാജി (ട്രഷറര്‍).