രാജപുരം :യാത്ര ക്ലേശം രൂക്ഷമായ മലയോര ഹൈവേയില്‍ മാലോം ചെറുപുഴ റൂട്ടില്‍ പുതുതായി സര്‍വീസ് തുടങ്ങിയ വന്ദേ ഭാരത് ബസിന് മാലോം ടൗണില്‍ ഉത്തരമലബാര്‍ മലയോര പാസാഞ്ചര്‍ അസോസിയേഷന്റെയും, വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റും സംയുക്തമായി സ്വീകരണം നല്കി.മലയോരത്തെ എട്ട് പഞ്ചായത്ത് കളെ കൂട്ടിയിണക്കിയുള്ള സര്‍വീസ് കൂടിയാണ്.ചെറുപുഴ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, കിനാവൂര് കരിന്തളം, കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്ത് കളിലൂടെയാണ് ബസ് കടന്നു പോകുന്നത്.നിലവില്‍ രാവിലെ 9.50 ന് ശേഷം ഉച്ചക്ക് ഒന്നര വരെ മാലോത്ത് നിന്നും ചെറുപുഴക്കും ചെറുപുഴയില്‍ നിന്നും മാലോത്തെക്കും ബസ് ഇല്ലാത്ത സാഹചര്യം നിലനിന്നിരുന്നു.
പുതിയ ബസ് രാവിലെ 9.28 നും,11.45 നും ചെറുപുഴ ,മാലോം റൂട്ടില്‍ സര്‍വീസ് നടത്തും. വെള്ളരിക്കുണ്ടില്‍ നിന്നും 10.30 ന് പുറപ്പെട്ട് മാലോത്ത് നിന്നും രാവിലെ 10.50 ന് ചെറുപുഴക്ക് സര്‍വീസ് നടത്തും. ചെറുപുഴയില്‍ നിന്നും 11.45 am ന് പുറപ്പെട്ട് മാലോം,വെള്ളരിക്കുണ്ട്, പരപ്പ, ഓടയന്‍ചാല്‍ വഴി പാണത്തൂര്‍ വരെ സര്‍വീസ് നടത്തും. തയ്യേനിയില്‍ നിന്നും നേരിട്ട് താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടില്‍ എത്തി ചേരാം എന്ന സവിശേഷത കൂടിയുണ്ട്.ഉത്തര മലബാര്‍ മലയോര പാസഞ്ചര്‍ അസോസിയേഷന് ഭാരവാഹികളായ ഡാര്ലിന് ജോര്‍ജ് കടവന്‍, ജോയല്‍ മാലോം, പ്രകാശ്, വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ് പ്രസിഡന്റ് ടോമിച്ചന് കാഞ്ഞിരമറ്റം, ബിജോ വര്‍ണo, കുര്യന്,അനീഷ് വള്ളിക്കടവ്,ബിനീഷ് പരമേശ്വരന്,മാലോത്ത് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ വിന്‍സെന്റ് കുന്നോല, ഐ എന്‍ ടി യു സി അംഗങ്ങളായ ബിജു ചുണ്ടകാട്ട്, അനൂപ്, ചെറിയാന് കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.