പാലക്കുന്ന് : മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ അനുവദിച്ചിരുന്ന യാത്ര നിരക്കിലെ ഇളവ് പുനഃസ്ഥാപിക്കണമെന്നും ഉദുമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് പകല്‍ വീട് നിര്‍മ്മിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദുമ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌ക്കരണ, ക്ഷാമാശ്വാസ കുടിശ്ശികകള്‍ അനുവദിക്കുക, കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പാലക്കുന്ന് സാഗറില്‍ ചേര്‍ന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി. പി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. വി. കുഞ്ഞിക്കോരന്‍ അധ്യക്ഷനായി.കെ. കുഞ്ഞിരാമന്‍, ബി. പരമേശ്വരന്‍, കെ.രവിവര്‍മന്‍, പി.പി. കൃഷ്ണന്‍, ടി. ശ്രീധരന്‍, കെ. വി. കുഞ്ഞിക്കണ്ണന്‍, എം. ശേഖരന്‍ നായര്‍, എന്‍. അച്യുതന്‍, സി.ലീലാവതി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : കെ. വി. കുഞ്ഞിക്കോരന്‍ (പ്രസി.), പി. ശേഖരന്‍ നായര്‍, സി. ലീലാവതി, പി. പി. കൃഷ്ണന്‍ (വൈ. പ്രസി.), വി. വി. പ്രമോദ് (സെക്ര.), വി.വി. കൃഷ്ണന്‍, പി. ബാലകൃഷ്ണന്‍, ജയന്തി അശോകന്‍ (ജോ. സെക്ര.), പി. മോഹനന്‍ (ട്രഷ.).