വെള്ളിക്കോത്ത് : കൂലോത്ത് വളപ്പ് അംഗന്‍വാടിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ നിര്‍വഹിച്ചു.അജാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അംഗന്‍വാടിക്ക് സൗജന്യമായി സ്ഥലം നല്‍കിയ പി.പി. കൃഷ്ണകുമാറിനെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ചെറാക്കോട്ട് കുഞ്ഞി കണ്ണന്‍, ഹംസ സി.എച്ച്, പൊതുപ്രവര്‍ത്തകരായഎം. പൊക്ലന്‍, കെ. വി. കൊട്ടന്‍കുഞ്ഞി, അടോട്ട് ജോളി യൂത്ത് സെന്റര്‍ പ്രസിഡണ്ട് ടി. പി. രാജേഷ്, ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍ ടി. ഗ്രീഷ്മ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍ വെള്ളിക്കോത്ത് സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ പി.വി.ഗീത നന്ദിയും പറഞ്ഞു. തുടര്‍ന്ന് സന്തോഷസൂചകമായി പായസ വിതരണവും നടന്നു.