രാജപുരം :അയ്യങ്കാവ് ഉഷസ് വായനശാലയുടെ നേതൃത്വത്തില്‍ ഉഷസ് വായനശാലയില്‍ വെച്ച് പോസ്റ്റല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ക്യാമ്പ് സംഘടിപ്പിച്ചു. പോസ്റ്റല്‍ ഉദ്യോഗസ്ഥരായ കെ ബാലകൃഷ്ണന്‍, എ. കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വായനശാല പ്രസിഡന്റ് ബി. രത്‌നാകരന്‍ നമ്പ്യാര്‍ കെ ഗോപാലന് ആദ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കി ഉദ്ഘാടനം ചെയ്തു. വായനശാല രക്ഷാധികാരി കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി ബാലകൃഷണന്‍ സ്വാഗതവും സംഘം പ്രസിഡന്റ് കെ. കുമാരന്‍ നന്ദി പറഞ്ഞു.