കര്‍ഷക പോരാട്ടങ്ങള്‍ക്ക് ജനശ്രീയുടെ ഐക്യദാര്‍ഡ്യം

ഉദുമ : രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കുന്ന സൈനികരെ സംരക്ഷിക്കുന്നത് പോലെ ജനകോടികളെ അന്നമൂട്ടുന്ന കര്‍ഷകരെയും സംരക്ഷിക്കുവാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്ന് കെ.പി.സി.സി. അംഗം കെ. നീലകണ്ഠന്‍ പ്രസ്താവിച്ചു. കര്‍ഷക പോരാളികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ജനശ്രീ ഉദുമ മണ്ഡലം കമ്മിറ്റി നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിവി. ഉദയകുമാര്‍ അദ്ധ്യക്ഷം വഹിച്ചു. ജനശ്രീ ജില്ലാ സെക്രട്ടറി രാജീവന്‍ നമ്പ്യാര്‍, ട്രഷറര്‍ കെ.പി. സുധര്‍മ, അഡ്വ: ജിതേഷ് ബാബു, സിനി രവികുമാര്‍, കാര്‍ത്യായ നി ബാബു, ലിനി മനോജ്, നഫീസത്ത് മിശ്രിയ, ശ്രുതി തെക്കേക്കര, ശോഭന എന്നിവര്‍ പ്രസംഗിച്ചു.
പി.വി. ഉദയകുമാര്‍

Leave a Reply

Your email address will not be published. Required fields are marked *