എൽ.ബി.എസ് സെന്റർ ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിടുന്നത് തൊഴിൽ നൈപുണ്യം വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ  ഇന്റലിജൻസ്,  ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ.ടി കോഴ്‌സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, ലോജിസ്റ്റിക്‌സ്,  ഏവിയേഷൻ, ഹെൽത്ത് കെയർ  എന്നി മേഖലകളിലെ കോഴ്‌സുകളുടെ നടത്തിപ്പിനുമായാണ്  അപേക്ഷ ക്ഷണിച്ചത്.

താൽപര്യമുള്ള പരിശീലന കേന്ദ്രങ്ങൾ / വ്യക്തികൾക്ക് കൂടുതൽ വിവരങ്ങൾക്കായി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടാതെ                       0471-2560333/6238553571 എന്നീ നമ്പറുകളിൽ നിന്നും  lbsskillcentre@gmail.com എന്ന ഇമെയിൽ മുഖേനയും വിശദാംശങ്ങൾ ലഭ്യമാകുന്നതാണ്. അപേക്ഷകൾ നിർദിഷ്ട മാതൃകയിൽ സമർപ്പിക്കേണ്ട അവസാന തീയതി 2024 മാർച്ച് 15.

Leave a Reply

Your email address will not be published. Required fields are marked *