മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ രണ്ട് പ്രവൃത്തികള്‍ക്ക് എം.എല്‍.എ ആസ്തി വികസന സ്‌കീമില്‍ നിന്നും 40 ലക്ഷം രൂപ വകയിരുത്തിയും രണ്ട് പ്രവൃത്തികള്‍ക്ക് പ്രത്യേക വികസന നിധിയില്‍ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയും ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്‌റഫ് എം.എല്‍.എ അറിയിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ അംഗഡി മൊഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മുറ്റം ഇന്റര്‍ലോക് പാകാന്‍ 20 ലക്ഷം രൂപ, കുമ്പള ഗ്രാമപഞ്ചായത്തിലെ അമ്പിലടുക്ക – കെ.ഡബ്ല്യൂ.എ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 20 ലക്ഷം രൂപ, മീഞ്ച ഗ്രാമപഞ്ചായത്തിലെ ദൈഗോളി ജുമാ മസ്ജിദ് റോഡ് 5 ലക്ഷം, പുത്തിഗെ പഞ്ചായത്തിലെ പെര്‍ളാടം മസ്ജിദ് റോഡ് 5 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തികള്‍ തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു.