രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണം നടത്തിയ അങ്കണ്‍വാടികള്‍ക്ക് ഫര്‍ണിച്ചര്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിര്‍വ്വഹിച്ചു. യോഗത്തിന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷതയും വഹിച്ചു. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, പഞ്ചായത്ത് സെക്രട്ടറി രഘു കെ പി എന്നിവര്‍ സംസാരിച്ചു.ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജിനി പി സ്വാഗതവും പഞ്ചായത്തംഗം ബിന്ദുകൃഷ്ണന്‍ നന്ദി പറഞ്ഞു. പഞ്ചായത്തിലെ 43 അങ്കണ്‍വാടികള്‍ക്കും, റാക്ക്, കസേര, സ്റ്റീല്‍ മഗ്ഗ്, സ്റ്റീല്‍ കപ്പ്, ചെരുവം, പ്രഷര്‍ കുക്കര്‍ എന്നിവയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തത്.