നടി അമല പോള്‍ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരന്‍. അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ജഗദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മൈ ജിപ്സി ക്വീന്‍ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ജഗദ് ദേശായി വീഡിയോ പങ്കുവെച്ചത്. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വീഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇരുവരും ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുമ്‌ബോള്‍ പെട്ടന്ന് ഡാന്‍സേഴ്സിന്റെ അടുത്തെത്തി അവര്‍ക്കൊപ്പം ചേരുന്ന ജഗദിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഡാന്‍സ് കളിക്കുന്നതിനിടെ ജഗദ് പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നല്‍കുന്നതും വീഡിയോയില്‍ കാണാം.
2014 ല്‍ സംവിധായകന്‍ എ.എല്‍. വിജയ്യെ വിവാഹം കഴിച്ച അമല 2017ല്‍ വിവാഹമോചനം നേടിയിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പിന്നീട്, മുംബൈ സ്വദേശിയായ ഗായകന്‍ ഭവ്നിന്ദര്‍ സിംഗുമായി താരം ലിവിംഗ് റിലേഷനില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.