രാജപുരം: കാസറഗോഡ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി പ്രകാരം പരപ്പ ബ്ലോക്ക് പഞ്ചായത്തിലുള്ള ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ആവശ്യകത നിര്‍ണ്ണയിക്കുന്നതിന് പൂടംകല്ല് ചാച്ചാജി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ വെച്ച് നടന്ന മെഡിക്കല്‍ ക്യാമ്പ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് മെമ്പറും മായ ഷിനോജ് ചാക്കോ ഉല്‍ഘാടനം ചെയ്തു.കള്ളാര്‍ ഗ്രാമപഞ്ചായത്ത്
ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത പി. അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ സംസാരിച്ചു. സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് അബ്ദുള്ള എം സ്വാഗതവും സീനിയര്‍ ക്ലാര്‍ക്ക് രഘുനാഥന്‍ പി.കെ നന്ദിയും പറഞ്ഞു. ക്യാമ്പിന് ഡോ. നിത്യാനന്ദ ബാബു, ഡോ. ശ്രീകുമാര്‍ മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ ആവശ്യകത നിര്‍ണ്ണയിച്ച ഗുണഭോക്താക്കള്‍ക്ക് 2023-24 സാമ്പത്തി വര്‍ഷത്തെ പദ്ധതി കൂടാതെ 2024-25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ഉപകരണങ്ങള്‍ നല്‍കും.
ജില്ലയിലെ 6 ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും പ്രത്യേകം പ്രത്യേകം ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കായി മുളിയാര്‍ സ്‌നേഹ ബഡ്‌സ് സ്‌കളില്‍ 22 നും , കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കായി കാസറഗോഡ് ജില്ലാ പഞ്ചായത്ത് കോബൌണ്ടില്‍ വച്ചു് 22 നും , നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കായി പിലിക്കോട് ഫ്രണ്ട് ക്ലബ് കരക്കേരു കാലിക്കടവ് മൈതാനിയില്‍ വച്ച് 23 നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കായി മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റല്‍ മംഗല്‍പാടിയില്‍ വച്ച് 24 നും മെഡിക്കല്‍ ക്യാമ്പ് നടക്കും.