2023-24 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിന്റെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/ കമ്മ്യൂണിറ്റി സംവരണം/ ഫീസ് ആനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ‘B.pharm (LE) 2023 Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ളവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖേന ഫെബ്രുവരി 22 ന് രാവിലെ പത്തിനകം അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471-2525300.