e – K Y C അപ്‌ഡേഷൻ അവസാന തീയതി മാർച്ച് 31

PHH (ചുവപ്പ്) എഎവൈ (മഞ്ഞ) റേഷൻ കാർഡ് അംഗങ്ങൾക്കും e-KYC അപ്ഡേഷൻ പൂർത്തിയാക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം 2024 മാർച്ച് 31 വരെ e-KYC അപ്ഡേറ്റ് ചെയ്യാൻ അവസരം. എല്ലാ പ്രവർത്തി ദിവസങ്ങളിലും എല്ലാ റേഷൻ കടകളിലും, AAY / PHH റേഷൻ കാർഡ് അംഗങ്ങൾ  റേഷൻ കാർഡും ആധാറുമായെത്തിയാൽ e-KYC അപ്‌ഡേഷൻ നടത്താം. ഇതു കൂടാതെ വാർഡ് തലത്തിൽ 2024 മാർച്ച് 15, 16, 17 തീയതികളിൽ പ്രത്യേക ബൂത്തുകൾ  ഒരുക്കുന്നതാണ്. എല്ലാ PHH (പിങ്ക്) AAY(മഞ്ഞ) റേഷൻ കാർഡുടമകളും ഈ അവസരം വിനിയോഗിച്ച് e – K Y C അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *