കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് മുഖാന്തിരം ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയിൽ നടപ്പിലാക്കുന്ന പ്രോജക്ടുകൾക്ക് നേതൃത്വം നൽകുവാൻ കരാർ അടിസ്ഥാനത്തിൽ ജില്ലാ കോർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം നേടിയവർക്കാണ് അവസരം. താല്പര്യമുള്ളവർ 2024 മാർച്ച് ഒന്ന് വൈകുന്നേരം 5 മണിക്കു മുമ്പായി hr@cmd.kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.