കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയവും കേന്ദ്രീയ വിദ്യാലയവും അസിസ്റ്റന്റ് യോഗ ഇന്‍സ്ട്രക്ടര്‍ പരിശീലന കോഴ്‌സ് മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കുന്നു. 270 മണിക്കൂറാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ആകെ 40 സീറ്റുകളാണുള്ളത്. പത്താം ക്ലാസ്സ് പാസ്സായവര്‍ക്കും 15നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം സ്‌കൂള്‍ ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും നല്‍കണം. ഇമെയില്‍ ഐഡിക്കൊപ്പം ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27.