മനുഷ്യന്റെ നാലിരട്ടിയിലധികം വലിപ്പം, 200 കിലോഗ്രാം ഭാരം! പുതിയ ഇനം അനാക്കോണ്ടയുടെ ചിത്രങ്ങള്‍ പുറത്ത്

ആമസോണ്‍ മഴക്കാടുകളില്‍ പുതിയ ഇനം അനാക്കോണ്ടയെ കണ്ടെത്തി. പ്രൊഫസര്‍ ഡോ. ഫ്രീക് വോങ്കാണ് ഗ്രീന്‍ അനാക്കോണ്ടയെ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 26 അടി നീളവും 200 കിലോയിലധികം ഭാരവുമുള്ള ഭീമാകാരന്‍ അനാക്കോണ്ടയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. മനുഷ്യന്റെ നാലിരട്ടിയിലധികം വലിപ്പം വരെ ഉള്‍ക്കൊള്ളാനുള്ള കഴിവ് ഈ അനാക്കോണ്ടയ്ക്ക് ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. പച്ചനിറത്തില്‍ കാണപ്പെടുന്ന ഈ അനാക്കോണ്ടയ്ക്ക് യൂനെക്ടസ് അക്കയിമ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അക്കൈമയെന്നാല്‍ വലിയ പാമ്ബ് എന്നാണ് അര്‍ത്ഥം.

വിസ്മത്തിനോടൊപ്പം നാഷണല്‍ ജിയോഗ്രഫിക്കിന്റെ ഡിസ്‌നി പ്ലസ് സീരീസായ പോള്‍-ടു-പോള്‍ ചിത്രീകരണത്തിനിടെയാണ് പുതിയ ഇനത്തില്‍പ്പെട്ട അനാക്കോണ്ട ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ശാസ്ത്രസംഘം അനാക്കോണ്ടയെ കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു. ഡൈവേഴ്‌സിറ്റി എന്ന ജേര്‍ണലില്‍ അനാക്കോണ്ടയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കാറിന്റെ ടയറിന് തുല്യമായ തൊലിക്കട്ടിയാണ് പാമ്ബിന് ഉള്ളത്. മനുഷ്യന്റെ തലയോളം വലിപ്പമുള്ള തല തന്നെയാണ് അനാക്കോണ്ടക്കയ്ക്കും ഉള്ളത്. ഈ അനാക്കോണ്ട വെള്ളത്തിനടിയില്‍ നിന്ന് നീന്തുന്ന ദൃശ്യവും വോങ്ക് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *