കാഞ്ഞങ്ങാട്: കഴിഞ്ഞ നാലു വര്‍ഷക്കാലത്തെ എല്‍എസ്എസ്, യു എസ്എസ് സ്‌കോളര്‍ഷിപ്പ് തുക നല്‍കാത്തത് പൊതു വിദ്യാഭ്യാസ മത്സരപ്പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും ഈ വര്‍ഷത്തെ പരീക്ഷ ഫിബ്രവരി 28 ന് ആരംഭിക്കുന്നതിന് മുമ്പുതന്നെ മുഴുവന്‍ തുകയും വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.എല്‍ എസ് എസ് 1000 രൂപയും യു എസ് എസ് 1500 രൂപയുമാണ്.2019 മുതലുള്ള വിജയികള്‍ക്ക് 30 കോടി രൂപയാണ് കുടിശ്ശികയായി നല്‍കാനുള്ളത്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളും അദ്ധ്യാപക സംഘടനകളും പിടിഎ കമ്മിറ്റികളും പ്രതികരിക്കാതിരിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്.സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു.സംസ്ഥാന അദ്ധ്യക്ഷന്‍ പ്രാപ്പൊയില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രേമചന്ദ്രന്‍ ചോമ്പാല, ആനന്ദകൃഷ്ണന്‍ എടച്ചേരി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, ടിവി സജിത്ത്,രവീന്ദ്രന്‍ കൊട്ടോടി, അനില്‍കുമാര്‍ പട്ടേന, രാജാമണി കുഞ്ഞിമംഗലം എന്നിവര്‍ സംസാരിച്ചു.